Skip to main content

ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്ഥാപന പ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

 

ആരോഗ്യ മേഖലയില്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകര്‍ച്ച വ്യാധികള്‍ തടയുന്നതിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.  താഴെ തട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യ നയം രൂപീകരിക്കുന്നത്. വാര്‍ഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റികള്‍ ശക്തിപ്പെടുത്താനും ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ദ്രം പദ്ധതി, ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങള്‍, വാര്‍ഡ്തല ശുചിത്വകമ്മിറ്റി, സബ്സെന്ററുകളുടെ വികസനം, ആരോഗ്യ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എകെ നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ജാഫര്‍ മലിക് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഇസ്മയില്‍, എന്‍എച്ച്എം പ്രോഗ്രാമം മാനേജര്‍ ഡോ. എ ഷിബുലാല്‍, ആര്‍ദ്രം പദ്ധതി അസി. നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

 

date