Post Category
ലൈഫ്- നിലമ്പൂരില്‍ 100 വീടുകള്‍ പൂര്‍ത്തിയാക്കി-മന്ത്രി
നിലമ്പൂര്‍ നഗരസഭയില്‍ ലൈഫ്-പി.എം.എ. വൈ പദ്ധതിയില്‍ 100 വീടുകള്‍ പൂര്‍ത്തിയാക്കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി.മൊയ്തീന്‍. നിയമസഭയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നഗരസഭയില്‍ ലൈഫ് പദ്ധതി പ്രകാരം ഭൂമിയുള്ള ഭവന രഹിതരായ 564 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തിയിട്ടുണ്ട്. ഭൂരഹിത ഭവന രഹിതരായി 679 ഗുണഭോക്താക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ രേഖാ പരിശോധനക്കുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. പി.എം.എ.വൈ പദ്ധതിയും ലൈഫ് പദ്ധതിയും സംയുക്തമായാണ് നിലമ്പൂര്‍ നഗരസഭയില്‍ നടപ്പാക്കുന്നത്. പദ്ധതി പ്രകാരമുള്ള വീടുകള്‍ക്കായി ആകെ 2,74,12,000 രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1,84,12,000 രൂപ നഗരസഭയുടെ പ്ലാന്‍ ഫണ്ടും 90,00,000 രൂപ സംസ്ഥാന വിഹിതവുമാണെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments