Skip to main content

സര്‍ക്കാര്‍ ഓഫിസുകളില്‍ ഇന്ന് പ്രതിജ്ഞ എടുക്കും

ഇന്ന് (ജൂലൈ രണ്ട്) രാവിലെ 11.11 ന് ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഓഫിസുകളില്‍ ഒത്തു ചേര്‍ന്ന് പ്രതിജ്ഞയെടുക്കും. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയബന്ധിതവും അഴിമതി രഹിതവും കുറ്റമറ്റതുമായി നല്‍കുമെന്നതായിരിക്കും പ്രതിജ്ഞയുടെ ഉള്ളടക്കം.    ജീവനക്കാര്‍ അതത് സ്ഥാപനങ്ങളില്‍ പ്രതിജ്ഞ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഒരു ടീമിനെ നിയോഗിക്കും. പ്രതിജ്ഞയെടുത്തത് സംബന്ധിച്ച വിശദാംശങ്ങള്‍ അന്ന് 12 മണിക്കകം ജില്ലാകലക്ടര്‍ക്ക് ഇ-മെയിലായി നല്‍കണം.   എല്ലാ ഓഫീസ് മേധാവികളും തന്റെ കീഴിലുള്ള ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

 

date