Skip to main content

ജില്ലാതല അഴിമതി നിവാരണ സമിതി

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള പരാതികള്‍ ഇ-മെയില്‍ മുഖേന സ്വീകരിക്കുന്നത് സംബന്ധിച്ചും, അഴിമതി സംബന്ധിച്ച പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കാന്‍ കളക്ടറേറ്റില്‍ ജില്ലാ തല അഴിമതി നിവാരണ സമിതി യോഗം തീരുമാനിച്ചു.
അഴിമതി നിവാരണ സമിതി കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടി തുറന്നതില്‍ രണ്ട് പരാതികളാണ് ലഭിച്ചത്. പരാതികളി•േല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും  റിപ്പോര്‍ട്ട് തേടി.  പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കുന്നതിനാണ് ജില്ലാ അഴിമതി നിവാരണ സമിതി കളക്ടറേറ്റില്‍ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. എല്ലാ മാസവും ആദ്യ പ്രവര്‍ത്തി ദിവസം പ്രസ്തുത പരാതിപ്പെട്ടി സമിതി അംഗങ്ങളുടെ  സാനിദ്ധ്യത്തില്‍ തുറന്ന്, പെട്ടിയില്‍ നിന്നും  ലഭ്യമാകുന്ന പരാതികളില്‍ നടപടി സ്വീകരിക്കുകയാണ് ജില്ലാ അഴിമതി നിവാരണ സമിതി ചെയ്തുവരുന്നത്. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ സമിതിയില്‍ റിട്ട. ജില്ലാ ജഡ്ജ് ശ്രീ.പി.നാരായണന്‍കുട്ടി മേനോന്‍, റിട്ട.പ്രൊഫ. പി. ഗൗരി എന്നിവരാണ് അംഗങ്ങള്‍.

 

date