Skip to main content

ഔഷധ സസ്യ ഗാര്‍ഡനൊരുക്കി വിദ്യാര്‍ഥികള്‍ മലപ്പുറം ഗവ. കോളേജ് എന്‍.എസ്. എസ് യൂനിറ്റ് നടപ്പാക്കി വരുന്ന ത്രൈമാസ പരിസ്ഥി ബോധവല്‍ക്കരണ കാംപയിനിന്റെ ഭാഗമായി കോളേജ് കാംപസില്‍ വിദ്യാര്‍ഥികള്‍ ഔഷധ സസ്യ ഉദ്യാനത്തിന് തൈകള്‍ നട്ടു .

കുടകപ്പാല , ചിറ്റമൃത് , കിരിയാത്ത , മിന്റ്റ് തുളസി , ജാവ തിപ്പലി , ബ്രഹ്മി , ശതാവരി , കുടം പുളി ,  കരുന്നെച്ചി , ആടലോടകം , കാട്ടപ്പ , കൂവളം , ദന്തപ്പാല , അത്തി , രാമച്ചം  , ചിറ്റരത്ത , കുമിഴ് , കറിവേപ്പില ' അശോകം , അരയാല്‍ , തിപ്പലി തുടങ്ങി 35 ഔഷധ സസ്യങ്ങളാണ് വിദ്യാര്‍ഥികള്‍ നട്ടു വളര്‍ത്തുന്നത് .കാംപയിനിന്റെ ഭാഗമായി തുണി സഞ്ചികളുടെ വിതരണം , പരിസര വീടുകളില്‍ അടുക്കള പച്ചക്കറിത്തോട്ട നിര്‍മ്മാണം,  ഫല വൃക്ഷത്തൈ നടല്‍ , പരിസ്ഥിതി ബോധവല്‍ക്കരണ തെരുവു നാടകങ്ങളും നടന്നു വരുന്നു .
പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദ്  ഉദ്ഘാടനം നിര്‍വ്വഹിച്ചു .പ്രോഗ്രാം ഓഫീസര്‍മാരായ മൊയ്തീന്‍ കുട്ടി കല്ലറ , പ്രൊഫ. ഹസനത്ത് എന്നിവര്‍ സംസാരിച്ചു വളണ്ടിയര്‍ സെക്രട്ടറി അംന , റുഫാദ, അസ്മ നിഷാന എന്നിവര്‍ നേതൃത്വം നല്‍കി.

 

date