Skip to main content

സാമൂഹ്യനീതി ഓഫീസില്‍ വിവിധ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

 

ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കായി
നിര്‍മ്മിച്ച സന്ദര്‍ശ റൂമിന്റെയും അനേ്വഷണ കൗണ്‍റിന്റെയും സഹായ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വ്വഹിച്ചു.  ഓഫീസില്‍ എത്തുന്ന  ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗര•ാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടങ്ങിയവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ബുദ്ധിമുട്ട് കൂടാതെ പരിഹരിക്കുന്നതിന് സംവിധാനം സഹായകമാവും.  പൊതുജനങ്ങള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ സമയബന്ധിതവും അഴിമതി രഹിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് സഹായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.  ഓഫീസ് സമയങ്ങളില്‍ അനേ്വഷണ കൗണ്‍ണ്ടര്‍ പ്രവര്‍ത്തിക്കും.  അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് സന്ദര്‍ശന മുറി നിര്‍മ്മിച്ചത്.

 ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി അധ്യക്ഷത വഹിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അയ്യപ്പന്‍, ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ മേരി ജോണ്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഗീതാജ്ഞലി, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ വിമല്‍ രാജ്, വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ത്രേസ്യാമ്മ ജോണ്‍ എന്നിവര്‍ പങ്കെടുത്തു

 

date