Post Category
സഹായ ഉപകരണ വിതരണം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം), മോഡല്‍ കൈവല്യ സെന്റര്‍ കായംകുളം, നാഷണല്‍ കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, അലിംകോ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അസസ്‌മെന്റ് ക്യാമ്പ് നടത്തും. കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 22നാണ് ക്യാമ്പ് നടത്തുന്നത്. ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദേ്യാഗാര്‍ഥികള്‍ ജൂലൈ 10നകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. (പിഎന്‍പി 1639/19)
date
- Log in to post comments