Skip to main content

പ്രവാസി കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (4)

 

പ്രവാസി ഭാരതീയരായ കേരളീയരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിന് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി കമ്മീഷന്‍ ഇന്ന് (4) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സിറ്റിംഗ് നടക്കുക. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പി.ഡി.രാജനും കമ്മീഷന്‍ അംഗങ്ങളും സിറ്റിംഗില്‍ പങ്കെടുക്കും. ചെയര്‍പേഴ്‌സണ്‍ രാവിലെ 9.30ന് അംഗീകൃത പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച നടത്തും.                    (പിഎന്‍പി 1640/19)

date