Post Category
തയ്യല്‍ പരിശീലനത്തിന് അപേക്ഷിക്കാം
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന റാന്നി ടെയിലറിംഗ് സെന്ററില്‍ നടത്തുന്ന തയ്യല്‍ പരിശീലന കോഴ്‌സിലേക്ക് ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷര്‍ ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായം 16നും 40നും മധേ്യ. താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, സമുദായം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടെയിലറിംഗ് സെന്ററിലോ റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ജൂലൈ 10ന് മുമ്പ് ലഭ്യമാക്കണം.
(പിഎന്‍പി 1641/19)
date
- Log in to post comments