Skip to main content

അപേക്ഷാ തീയതി നീട്ടി

കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018, 2019 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20 വരെ നീട്ടി. വെള്ളപേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടെയോ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നവയുടെ പകര്‍പ്പ് ഉള്ളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ മാനേജര്‍, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ ലഭിക്കണം.
 

date