അടിമാലി താലൂക്ക് ആശുപത്രിയിലെ പുരുഷ വാര്‍ഡുകള്‍ പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തനം തുടങ്ങി
അടിമാലി: അടിമാലി താലൂക്കാശുപത്രിയിലെ കുട്ടികളുടെയും പുരുഷന്‍മാരുടെയും വാര്‍ഡുകള്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചു.താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായാണ് പഴയ ബ്ലോക്കില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കുട്ടികളുടെയും പുരുഷന്‍മാരുടെയും വാര്‍ഡുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുള്ളത്.പുതിയ ബ്ലോക്കിന്റെ രണ്ടാം നിലയിലായിലാണ് പുതിയ വാര്‍ഡുകള്‍ തുറന്നിട്ടുള്ളത്.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ പുതിയ വാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
അടിമാലി താലൂക്കാശുപത്രിയില്‍ എത്തുന്ന ദന്തരോഗികള്‍ക്കായുള്ള ഡന്റല്‍ മെക്കാനിക്കല്‍ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അലോഷി തിരുതാളി നിര്‍വ്വഹിച്ചു.കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ദന്തവിഭാഗം സംബന്ധിച്ച ചികത്സ ലഭ്യമാക്കുകയാണ് പുതിയ ലാബിന്റെ ലക്ഷ്യമെന്ന് ദന്തവിഭാഗം സര്‍ജന്‍ സുജയ് മത്തായി പറഞ്ഞു.നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ആശുപത്രി കെട്ടിടത്തില്‍ കാഷ്വാലിറ്റിയും അനുബന്ധ യൂണിറ്റുകളും സ്ത്രീകളുടെ വാര്‍ഡുമാണ് പ്രവര്‍ത്തിച്ചുവരുന്നത്. കുട്ടികളുടെ വാര്‍ഡും പുരുഷ വാര്‍ഡും പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ജീവനക്കാരുടെ പ്രവര്‍ത്തനവും കൂടുതല്‍ മെച്ചപ്പെടും.
- Log in to post comments