Skip to main content

രക്തസാക്ഷ്യം സോവനീർ  പ്രകാശനവും സെമിനാർ ഉദ്ഘാടനവും ജൂലൈ 11ന് 

മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്തസാക്ഷ്യം പരിപാടിയുമായി ബന്ധപ്പെട്ട് തയാറാക്കിയ സോവനീറിന്റെ പ്രകാശനവും ഗാന്ധിജി സത്യാനന്തരയുഗത്തിൽ എന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും ജൂലൈ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വി.ജെ.ടി ഹാളിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരികമന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും. രഞ്ജിപണിക്കർ സോവനീർ സ്വീകരിക്കും. ശിവ് വിശ്വനാഥൻ, സുനിൽ പി. ഇളയിടം, മീന.ടി.പിളള എന്നിവർ സെമിനാറിൽ പങ്കെടുക്കും.
പി.എൻ.എക്സ്.2137/19

date