Post Category
ലൈബ്രറി അസിസ്റ്റന്റ് താത്കാലിക നിയമനം
തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ സ്റ്റോക്ക് വെരിഫിക്കേഷൻ ജോലികൾ നടത്തുന്നതിന് എട്ട് ലൈബ്രറി അസിസ്റ്റന്റുമാരെ താത്കാലികമായി (ആറ് മാസത്തേക്ക്) നിയമിക്കുന്നു. ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവരും, Koha ലൈബ്രറി സോഫ്റ്റ്‌വെയർ പരിചയമുള്ളതുമായ ഉദ്യോഗാർത്ഥികൾ ജൂലൈ ഒൻപതിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡാറ്റയും സഹിതം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഇന്റർവ്യൂവിന് എത്തണം. 17,420 രൂപയാണ് പരമാവധി പ്രതിമാസ വേതനം.
പി.എൻ.എക്സ്.2139/19
date
- Log in to post comments