Skip to main content

അന്തർദേശിയ സഹകരണ ദിനാഘോഷം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും

കാക്കനാട്: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്തർദേശിയ സഹകരണ ദിനാഘോഷ പരിപാടികൾ ഈ മാസം 6 ന് എറണാകുളം ടൗൺ ഹാളിൽ വച്ച് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. അന്തസുള്ള തൊഴിലിന് സഹകരണ സംഘങ്ങൾ എന്ന ആശയമാണ് ഈ ദിനത്തിൽ ചർച്ച ചെയ്യുന്ന പ്രധാന ആശയം. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വിവിധ വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന-ജില്ലാതലത്തിലുള്ള അവാർഡുകൾ പരിപാടിയിൽ വിതരണം ചെയ്യും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മുൻ കേന്ദ്ര ഭക്ഷ്യ- കൃഷി വകുപ്പ് സെക്രട്ടറിയും എൻ ഡി ഡി ബി മുൻ ചെയർമാനുമായ നന്ദകുമാർ  മുഖ്യ പ്രഭാഷണം നടത്തും. കൊച്ചി മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യക്കോസ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്,  പി എ സി എസ് അസോസിഷൻ ഭാരവാഹികളായ കെ പി ബേബി, ടി.കെ വൽസൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

date