കാവു സംരക്ഷണം; അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാനത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി വനംവകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സഹായധനം ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതിയുടെ കീഴില്‍ ജൈവവൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ ഇനം സസ്യങ്ങള്‍ നട്ടു പിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തുജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. താത്പര്യമുളള വ്യക്തികള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ റിപ്പോര്‍ട്ട് സഹിതം ആഗസ്റ്റ് 31 നു മുമ്പായി ഇടപ്പളളി മണിമല റോഡിലുളള എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2344761.
- Log in to post comments