Skip to main content

അറിയിപ്പുകള്‍

വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 76-ാം അങ്കണവാടിയോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന ക്രഷിലേക്ക് കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഡിഡിപിഒ നിര്‍ദ്ദേശിക്കുന്നതു പ്രകാരം കുട്ടികളെ രാവിലെ ഏഴിന് ക്രഷില്‍ എത്തിക്കുന്നതിനും വൈകിട്ട് ആറിന് തിരികെ വീട്ടിലെത്തിക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് അനുയോജയമായ അടച്ചുറപ്പുളള ഏഴ് വര്‍ഷത്തിലദികം പഴക്കമില്ലാത്തതും മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കര്‍ ഉളളതുമായ വാഹനം ലഭ്യമാക്കുന്നതിന് അഞ്ച് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളള വ്യക്തികളില നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത മാതൃകയിലുളള മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10 ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169.

 

സ്വയംതൊഴില്‍ ബോധവത്കരണ ശില്പശാല
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കടമക്കുടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴില്‍ ബോധവത്കരണ ശില്പശാല  ജൂലൈ അഞ്ചിന്  രാവിലെ 10-ന് കടമക്കുടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടത്തുന്നു. എംപ്ലോയ്‌മെന്‍റ്      എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധ വത്കരണ ക്ലാസ്സ് ശില്പശാലയില്‍ ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ കടമക്കുടി ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തിച്ചേരണം.    കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ 0484-2422458, 8921952116.  

 

പ്രളയ പുനരുദ്ധാരണ പദ്ധതി
കാക്കനാട്: കേരള സർക്കാരിന്റെ പ്രളയ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രളയബാധിത എം.എസ്.എം.ഇ ഇന്ററസ്റ്റ് സബ് വെൻഷൻ പദ്ധതി, പ്രളയബാധിത എം.എസ്.എം.ഇ പുനരുദ്ധാരണ സഹായ പദ്ധതി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആവശ്യക്കാർ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകൾ മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കാക്കനാടുള്ള ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം.

 

അപേക്ഷ ക്ഷണിച്ചു

കൊച്ചി: ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ നേഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ  ഓക്സിലറി നേഴ്സിങ് ആൻഡ് മിഡ് വൈഫൈ റി കോഴ്സ് അല്ലെങ്കിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ കോഴ്സ്  പാസായിരിക്കണം. ഉദ്യോഗാർത്ഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റിന് പകർപ്പുകൾ എന്നിവ സഹിതം  ജൂലൈ 8 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഇമെയിൽ  cheranalloorbhpc@gmail.com, bdoeda@gmail.com. കൂടുതൽ വിവരങ്ങൾക്ക് 0484 2961605, 2426636

 

ഏകദിന ശില്പശാല
കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെ ഓൺലൈൻ വിദ്യാഭ്യാസാനുകൂല്യ വിതരണ പദ്ധതിയായ ഇ-ഗ്രാൻറ് സ് കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലയിലെ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് പരിശീലനം നൽകുന്നതിനായി ജില്ലാതല ഏക ദിന ശില്പശാല ജൂലൈ 6ന് പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. . ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീയ വിദ്യാലയ എന്നിവക്ക് രാവിലെ 10 നും മറ്റ് സ്ഥാപനങ്ങൾക്ക് ഉച്ചക്ക് 1.30 നും ക്ലാസുകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ 0484-2422256.

date