Post Category
ഹജ്ജ് വാക്‌സിന്‍ വിതരണം ചെയ്തു
ഹജ്ജ് തീര്‍ഥാടകര്‍ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ വിതരണം ചെയ്തു. പന്തളം കടയ്ക്കാട് ഹബീബാസില്‍ താജുഖാന് വാക്‌സിന്‍ നല്‍കിക്കൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ വാക്‌സിന്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്.നന്ദിനി, ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സി.ജി.ശശിധരന്‍, എം.ആര്‍.അനില്‍കുമാര്‍, മാസ് മീഡിയ ഓഫീസര്‍ റ്റി.കെ.അശോക് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പോളിയോ, മെനിഞ്ചൈറ്റിസ്, ഇന്‍ഫ്‌ളുവന്‍സ എന്നീ രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകളാണ് ഹജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്നത്. ആദ്യ ഘട്ടമായി 65 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. (പിഎന്‍പി 1644/19)
date
- Log in to post comments