Skip to main content

റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി  ജില്ലാ പോലീസ് മേധാവി സംവദിച്ചു

 

ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ പോലീസ് മേധാവി ജി. ജയദേവ്  സംവദിച്ചു. ജില്ലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റുമുള്ള ഗഞ്ചാവ് മയക്കു മരുന്നു മാഫിയകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും, മോഷണം, മറ്റ് കുറ്റകൃത്യങ്ങള്‍, ട്രാഫിക് പ്രശ്‌നങ്ങള്‍, വേസ്റ്റ് മാനേജ്‌മെന്റ്, കുടിവെള്ള പ്രശ്‌നങ്ങള്‍, ജനമൈത്രിയുടെ പ്രവര്‍ത്തനം, സീനിയര്‍ സിറ്റിസണ്‍ തുടങ്ങിയ വിഷയങ്ങളിലുളള പരാതികള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എസ്.പിയെ അറിയിച്ചു. പോലീസുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പോലീസ് ഇടപെടലുണ്ടാവുമെന്നും കുറ്റകൃത്യങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും, മറ്റ് വിഷയങ്ങളില്‍ അതത് വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

യോഗത്തില്‍  അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശിവപ്രസാദ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ്ദ്, റെസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കോടിയാട്ട് രാമചന്ദ്രന്‍, സെക്രട്ടറി ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറോളം റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.                                     (പിഎന്‍പി 1645/19)

date