Skip to main content

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ  കിലയുടെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം

 

വാഴക്കുളം:  കില - സി.എച്ച്.ആർ.ഡി.യുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ''പുതിയ ഇടപെടൽ പ്രവർത്തനങ്ങളും സംയോജന സാധ്യതകളും എന്ന വിഷയത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.

റോഡ് നവീകരണം ,  കർഷകർക്കായുള്ള ഫാം പോണ്ട്, കുളം നവീകരണം
 തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തണമെന്നും അത് സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മുംതാസ് ടീച്ചർ പറഞ്ഞു. 
ദാരിദ്ര്യ നിർമാർജ്ജനം,
തൊഴിൽ  ദിനം വർധിപ്പിക്കുക, കൂടാതെ
ആസ്ഥി വികസന പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ 
ഉൾപ്പെടുത്താവുന്ന പ്രവർത്തികൾ എന്നിവയും ലക്ഷ്യം വെയ്ക്കണമെന്നും മുംതാസ് ടീച്ചർ കൂട്ടിച്ചേർത്തു.

തുടർ പദ്ധതിയെക്കുറിച്ചുള്ള 
ആമുഖം,
കാലാവസ്ഥ വ്യതിയാനം,
ഏറ്റെടുക്കാവുന്ന പ്രവർത്തികൾ,
പദ്ധതികളുടെ സാമഗ്രികൾ വാങ്ങൽ,
സുതാര്യത,
നീർത്തട അധിഷ്ഠിത വികസനം,
സംയോജിത സാധ്യതകൾ,
പ്രവർത്തന മാതൃകകൾ എന്നിങ്ങനെ വിവിധ വിഷങ്ങളായി തിരിച്ചാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
കിലയിൽ നിന്ന് പരിചയ സമ്പന്നരായ 10 പരിശീലകരാണ് ക്ലാസുകൾ നയിച്ചത്.

ബ്ലോക്കിന് കീഴിലെ ആറു പഞ്ചായത്തുകളിലെയും എല്ലാ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
വാഴക്കുളം പഞ്ചായത്ത് പ്രസിഡൻറ് ഷെറീന ബഷീർ, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ബിഡിഒ ഇൻ ചാർജ് 
ഫ്ലെവിഷ് ലാൽ, കില പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date