Skip to main content

367 വാഹനങ്ങൾ ലേലം ചെയ്യുന്നു

തൃശൂർ റൂറൽ പോലീസ് ജില്ലയിലെ അതിരപ്പിളളി, ആളൂർ, അന്തിക്കാട്, മതിലകം, മാള, പുതുക്കാട്, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കാട്ടൂർ, വാടാനപ്പിളളി, വലപ്പാട്, വരന്തരപ്പിളളി, വെളളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിക്കുന്ന 367 വാഹനങ്ങൾ ലേലം ചെയ്യുന്നു. ഈ വാഹനങ്ങളിന്മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ ജൂലൈ 17 നകം മതിയായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്‌റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരാകേണ്ടതാണ്. നിശ്ചിത കാലാവധിക്കുളളിൽ അവകാശവാദം ഉന്നയിക്കാത്ത പക്ഷം പ്രസ്തുത വാഹനങ്ങൾ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പൊതുലേലം വഴി സർക്കാരിലേക്ക് മുതൽ കൂട്ടും. പൊതുലേലം www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന നടത്തും. ഫോൺ : 0487-2361000. 

date