Skip to main content

പരിവർത്തനത്തിന് 'നേർവഴി'പദ്ധതി

പ്രൊബേഷൻ സമ്പ്രദായം ആധുനികവൽക്കരിച്ച് ശക്തിപ്പെടുത്തുന്നതിന് സർക്കാർ ആരംഭിച്ച പദ്ധതിയാണ് നേർവഴി. കുറ്റവാളികളെ, പ്രൊബേഷൻ സംവിധാനം വഴി മാനസികവും സാമൂഹികവുമായി പരിവർത്തനം ചെയ്ത്, സമൂഹത്തിന് പ്രയോജനപ്പെടുന്ന പൗരൻമാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കിൽ കൂടി കേസിന്റെ സാഹചര്യം, കുറ്റകൃത്യത്തിന്റെ സ്വഭാവം, കുറ്റവാളിയുടെ പ്രകൃതം, കുടംബ പശ്ചാത്തലം, പൂർവ്വകാലചരിത്രം എന്നിവ കണക്കിലെടുത്ത് ചില വ്യവസ്ഥകൾക്ക് വിധേയമായി കൂടി കുറ്റവാളിയുടെ ജയിൽശിക്ഷ മാറ്റിവെയ്ക്കുന്ന സംവിധാനമാണ് പ്രൊബേഷൻ. കുറ്റവാളികളുടെയും കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവരുടെയും അപകടകരമായ സ്വഭാവ സവിശേഷതകൾക്ക് കാരണമായ സാമൂഹ്യ-മാനസിക സാഹചര്യങ്ങളിൽ മാറ്റം വരുന്ന അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, അതുവഴി കുറ്റകൃത്യവിമുക്തമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതുമാണ് നേർവഴി പദ്ധതിയുടെ ഉദ്ദേശ്യം.
18നും 21നുമിടയിൽ പ്രായമുള്ള യുവകുറ്റവാളികൾക്ക് തടവുശിക്ഷ നൽകാതെ പ്രൊബേഷൻ സംവിധാനത്തിന്റെ സേവനം ലഭ്യമാക്കുക, ബോസ്റ്റൽ സ്‌കൂൾ ആക്ട് പ്രകാരമുള്ള സേവനം ലഭ്യമാക്കുക. ജയിൽ മോചിതരായ വ്യക്തികൾക്ക് വീണ്ടും കുറ്റകൃത്യത്തിൽപ്പെടാത്ത സാഹചര്യം ഇല്ലാതാക്കി അവരുടെ സാഹൂഹിക പുനരധിവാസം ഉറപ്പുവരുത്തുക, തടവുകാരുടെയും അവരുടെ കുടുംബാംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക, ലൈംഗിക കുറ്റകൃത്യത്തിലേർപ്പെടുന്നവരുടെയും വ്യക്തിത്വ വൈകല്യമുള്ള കുറ്റവാളികളുടെയും സാഹൂഹ്യ-മാനസികാവസ്ഥ പഠനവിധേയമാക്കി, ആവശ്യമായ സാമൂഹിക മനശാസ്ത്ര ചികിത്സ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രൊബേഷൻ സംവിധാനത്തെ സംബന്ധിച്ച് ഏകദിന സെമിനാർ അയ്യന്തോൽ കോസ്റ്റ് ഫോർഡിൽ നടന്നു. ജില്ലാ പ്രൊബേഷൻ ഓഫീസറുടെ നേതൃത്വത്തിൽ പ്രൊബേഷൻ സംവിധാനത്തെ ആസ്പദമാക്കിക്കൊണ്ടുള്ള പ്രഭാഷണം വിയ്യൂർ സെൻട്രൽ ജയിൽ എഫ്.എമ്മിൽ പ്രക്ഷേപണം ചെയ്തു. 2013 മുതൽ പ്രൊബേഷൻ സൂപ്പർവിഷനിൽ ഉണ്ടായിരുന്നവരെയും നിലവിൽ സൂപ്പർവിഷനിൽ ഉള്ളവരുമായ പ്രൊബേഷനർമാർക്കു വേണ്ടിയും മുൻ കുറ്റവാളികൾക്ക് വേണ്ടിയും ഗ്രൂപ്പ് സെഷനുകളും അവബോധ പരിപാടികളും സംഘടിപ്പിച്ചു. ഇതിലൂടെ ഇവരുടെ സാമൂഹിക മാനസിക സാഹചര്യങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുവാനും, ഇവർക്ക് ആവശ്യമായ ഇടപെടലുകളെ സംബന്ധിച്ച് ചർച്ച ചെയ്യുവാനും സാധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അതുപോലെ ഉപജീവനത്തിനും ഇവർക്ക് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു നൽകുവാൻ സാധിച്ചു. ധനസഹായ പദ്ധതികളുടെ ഭാഗമായി ധനസഹായം ലഭ്യമാക്കി.

date