Skip to main content

പ്രളയത്തെ അതിജീവിച്ച് പഴയന്നൂർ

പ്രളയാനന്തരം അതിജീവനത്തിന്റെ ഒരു വർഷം പിഞ്ഞിടുമ്പോൾ തിരിച്ചുപിടിച്ച കാർഷിക പ്പെരുമയിലൂടെ മുന്നേറുകയാണ് പഴയന്നൂർ. ചീരക്കുഴി ഇറിഗേഷൻ പ്രോജക്ടിന്റെ തകരാൻ ഇടയാക്കിയത്. എട്ട് ഷട്ടറുകളിൽ 6 എണ്ണം പൂർണ്ണമായും 2 എണ്ണം ഭാഗികമായും തകരുകയും റെഗുലേറ്ററിന് സമീപമുള്ള കനാലുകൾക്കും പില്ലറുകൾക്കും വിള്ളലുകൾ സംഭവിക്കുകയും ചെയ്യ്തതോടെ ഡാമിലുള്ള ജലസേചനത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ആയിരത്തോളം കർഷകരാണ് ദുരിതത്തിലായത്. പ്രളയാനന്തരം പുനർനിർമ്മാണത്തിന് യു ആർ പ്രദീപ് എം.എൽ.എ. യുടെ ഇടപെടലിന്റെ ഫലമായി 2 കോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രാരംഭ ഘട്ടത്തിൽ 15 ലക്ഷം രൂപ വിനിയോഗിച്ച് ഷട്ടറിന് പിൻവശം മണൽചാക്കുകൾ വച്ച് താൽക്കാലിക തടയിണ നിർമ്മിച്ചു. പിന്നീട് ആദ്യഘട്ടത്തിൽ അനുവദിച്ച 74 ലക്ഷം ചെലവഴിച്ച് മണ്ണുമാറ്റൽ, ഭിത്തി സംരക്ഷണം, ചോർച്ച അടയ്ക്കൽ, ചെറുതുരുത്തി ഇരട്ടക്കുളം ഭാഗത്ത് കനാലിന്റെ കട്ട് & കവറിൽ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യൽ, ചെറുതുരുത്തി പഞ്ചായത്തിലെ കനാലിലെ മണ്ണ് നീക്കം ചെയ്യൽ തുടങ്ങിയ അനുബന്ധ പ്രവൃത്തികൾ നടത്തി. യുദ്ധകാലാടിസ്ഥാനത്തിലാണ് ഡാമിന്റെ പുനനിർമ്മാണം പൂർത്തീകരിച്ച് കർഷകർക്ക് സർക്കാർ താങ്ങായത്. തടയിണയിലെ വെള്ളത്തിന് ഒഴുക്ക് കുറവായതിനെ തുടർന്ന് മംഗലം ഡാമിൽ നിന്നും വെള്ളം ലഭ്യമാക്കുകയും ഇതുവഴി 50 സെ.മീ. ഉയരത്തിൽ നിന്നും 90 സെ.മീ. ഉയരത്തിൽ വെള്ളം ഒഴുക്കാൻ സാധിക്കുകയും ചെയ്തു. നിർമ്മാണം പൂർത്തിയാക്കുന്നതിന് 14 കോടി രൂപയുടെ നബാർഡ് സഹായത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചു കഴിഞ്ഞു. 
 

date