Post Category
ഗസ്റ്റ് ലക്ചറര്‍ നിയമനം
തിരൂരങ്ങാടി എ.കെ.എന്‍.എം.ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ അനുബന്ധ സ്ഥാപനമായ വേങ്ങര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ ഇംഗ്ലീഷ് & വര്‍ക്ക് പ്ലേസ് സ്‌കില്‍ എന്ന വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപന പരിചയവും, ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യതകള്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ച ഇംഗ്ലീഷ് അധ്യാപകരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂലായ് എട്ടിന് രാവിലെ 10ന് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം തിരൂരങ്ങാടി എ.കെ.എന്‍.എം.ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. ഫോണ്‍-0494 2401136
date
- Log in to post comments