Skip to main content

പഞ്ചായത്ത് ദിനാഘോഷം: സ്വാഗത സംഘം രൂപീകരിച്ചു.

ഫെബ്രുവരി 18, 19 തിയ്യതികളില്‍ പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന  പഞ്ചായത്ത് ദിനാഘോഷത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.  
മലപ്പുറം ടൗണ്‍ ഹാളില്‍ ചേര്‍ന്ന സ്വാഗത സംഘാടക സമതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  അഡ്വ. തുളസിഭായ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി, അനില്‍കുമാര്‍, എ.കെ. നാസര്‍ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

date