Post Category
സ്‌കോൾ - കേരള: അനുമോദന യോഗം മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ-കേരള മുഖേന ഹയർ സെക്കൻഡറി കോഴ്‌സിന് രജിസ്റ്റർ ചെയ്ത്, 2019 മാർച്ചിലെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും, എ പ്ലസ് ഗ്രേഡ് നേടിയതും എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയതുമായ വിദ്യാർഥികളെ സ്‌കോൾ-കേരള അനുമോദിക്കുന്നു. ജൂൺ 29ന് പകൽ രണ്ടിന് മലപ്പുറം, വളാഞ്ചേരി, എം.ഇ.എസ്. കെവിയം കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. കോട്ടയ്ക്കൽ എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷനാകും.
പി.എൻ.എക്സ്.2028/19
date
- Log in to post comments