ഗവേഷണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി റാംസാർ തണ്ണീർത്തടമായ വേമ്പനാട് കായലിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി തയാറാക്കിയ സമഗ്രകർമ പരിപ്രേക്ഷ്യത്തിന്റെ ഭാഗമായി 'വേമ്പനാട് കായലിലെ സുസ്ഥിര കക്കക്കൃഷി' എന്ന വിഷയത്തിൽ പ്രൊപ്പോസലുകൾ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുളള അംഗീകൃത ഗവേഷണസ്ഥാപനങ്ങൾ, കോളേജുകൾ, അംഗീകൃത സന്നദ്ധസംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും അപേക്ഷിക്കാം. അപേക്ഷകൾ (മൂന്ന് കോപ്പികൾ വീതം) ആഗസ്റ്റ് ഒൻപതിന് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ-01 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2326264 ഇമെയിൽ: swak.entv@kerala.gov.in/swak.kerala@gmail.com അപേക്ഷയുടെ മാർഗനിർദേശങ്ങൾ, മാതൃക അപേക്ഷാഫോം എന്നിവയുടെ വിശദവിവരങ്ങൾ www.envt.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്.2029/19
- Log in to post comments