Skip to main content

എസ്. ഷാജഹാൻ ജില്ലാ കളക്ടറായി ഇന്ന് (ജൂലൈ അഞ്ച്) ചുമതലയേൽക്കും

തൃശൂർ ജില്ലാ കളക്ടറായി നിയമിതനായ എസ്. ഷാജഹാൻ ഇന്ന് (ജൂലൈ അഞ്ച്) രാവിലെ 9.30ന് കളക്ടറേറ്റിലെത്തി ചുമതലയേൽക്കും. സഹകരണ വകുപ്പ് രജിസ്ട്രാർ ആയിരിക്കേയാണ് തൃശൂർ ജില്ലാ കളക്ടറാവുന്നത്. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. സോഷ്യോളജിയിലും ബിസിനസ് മാനേജ്മെൻറിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം 2006ൽ എറണാകുളം ജില്ലയിൽ ഡെപ്യൂട്ടി കളക്ടറായി ജോലിയിൽ പ്രവേശിച്ചു. 2016ൽ തൃശൂർ ജില്ലയിൽ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറായിരിക്കേയാണ് ഐ.എ.എസ് ലഭിച്ചത്. തുടർന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ, നോർക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. പിതാവ്: ബി. ഷംസുദ്ദീൻ ആലപ്പുഴ, എറണാകുളം ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു. മാതാവ്: പി.എ. റഹീമ ബീവി. ഭാര്യ: ജസീന. മക്കൾ: ആമേൻ, റൈഹാൻ.
 

date