Skip to main content

ഭിന്നശേഷിക്കാർക്ക്  സൗജന്യപരിശീലനം തുടങ്ങി

ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കായി തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗം നടത്തുന്ന 30 ദിവസത്തെ സൗജന്യപരിശീലനം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹാളിൽ എൻ കെ ഉദയപ്രകാശൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ പി കെ മോഹനദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ (ഇൻചാർജ്ജ്) എൻ ബി ശശികുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ആർ സുമേഷ്, എംപ്ലോയ്‌മെന്റ് ഓഫീസർ എം ജയശ്രീബീന, എംപ്ലോയ്‌മെന്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്) വി എം ഹംസ, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ ഷാജു ലോനപ്പൻ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനത്തിൽ 40 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.
 

date