Post Category
വനിതാ ശാക്തീകരണ ശിൽപശാല
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ വനിത ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് അസി. പ്രൊഫസർ ഡോ. എ പ്രസാദ് 'വനിതാ ശാക്തീകരണം ക്ഷീരമേഖലയിലൂടെ' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻചാർജ്ജ് സിനില ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ പി എം സുമേഷ്, ക്ഷീരവികസന ഓഫീസർ വിധു വർക്കി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments