Skip to main content

വായനപക്ഷാചരണം: ക്വിസ് മത്സരം ആറിന്

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിഎൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മോഡൽ ഗേൾസ് സ്‌കൂളിൽ ജൂലൈ ആറിന് ഹൈസ്‌കൂൾതല ക്വിസ് മത്സരം നടത്തും. ഒരു സ്‌കൂളിൽ നിന്നും രണ്ടു പേർക്ക് പങ്കെടുക്കാം. താൽപര്യമുളളവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ ഒൻപതിന് എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
 

date