Skip to main content

അന്തർദേശീയ സഹകരണ ദിനം നാളെ (ജൂലൈ ആറ്)

സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നാളെ അന്തർദേശീയ സഹകരണ ദിനമായി ആചരിക്കും.  ദിനത്തിന്റെ ഭാഗമായി സഹകരണ യൂണിയന്റെ കീഴിലുള്ള പരിശീലന കോളേജുകൾ, കേന്ദ്രങ്ങൾ, കിക്മ, കിക്മ ആർട്‌സ് ആന്റ് സയൻസ് കോളേജ്, സർക്കിൾ സഹകരണ യൂണിയനുകൾ എന്നിവയിൽ വിവിധ സെമിനാറുകളും മറ്റും സംഘടിപ്പിക്കും. "Coops 4 Decent Work’ എന്നതാണ് ഇക്കൊല്ലത്തെ പ്രമേയം.  സംസ്ഥാന സഹകരണ യൂണിയൻ സ്റ്റാമ്പും പുറത്തിറക്കും.  ദിനാചരണം വിജയകരമാക്കാൻ സഹകരണ സംഘം ഭാരവാഹികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടേയും സഹകരണം സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അഭ്യർത്ഥിച്ചു.
പി.എൻ.എക്സ്.2173/19

date