Skip to main content

66-ാമത് സീനിയർ നാഷണൽ വുമൺ കബഡി ചാമ്പ്യൻഷിപ്പ്: സംസ്ഥാന ടീം തിരഞ്ഞെടുപ്പ് നാളെ

ജൂലൈ 11 മുതൽ 14 വരെ ബീഹാറിലെ പാട്‌നയിൽ നടക്കുന്ന 66-ാമത്  സീനിയർ വുമൺ കബഡി നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് പങ്കെടുക്കേണ്ട കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിന് നാളെ (ജൂലൈ ആറ്) ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തും.
താൽപര്യമുള്ള വനിതാ കായിക താരങ്ങൾ തിരിച്ചറിയൽ രേഖ സഹിതം സെലക്ഷൻ ട്രയൽസിൽ ഹാജരാകണം. സംസ്ഥാന ടീമിൽ സെലക്ഷൻ ലഭിച്ചാൽ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ പോകേണ്ട സജ്ജീകരണങ്ങൾ സഹിതം ട്രയൽസിൽ പങ്കെടുക്കുന്നതിന് അന്ന് ഉച്ചക്ക് 1.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. ട്രയൽസിൽ നിന്നും സംസ്ഥാന ടീമിനെ തെരഞ്ഞെടുത്ത് ഏഴിന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിന്നും ടീം പുറപ്പെടും.
പി.എൻ.എക്സ്.2176/19

date