Post Category
പട്ടികവിഭാഗം വിദ്യാർത്ഥി കാറ്റഗറി പട്ടിക; വിവരങ്ങൾ കമ്മീഷനെ അറിയിക്കണം
പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് പട്ടികവിഭാഗം വിദ്യാർത്ഥികളുടെ കാറ്റഗറി പട്ടിക തയാറാക്കുന്ന നടപടിക്രമങ്ങളിലുണ്ടായ കാലതാമസത്തിന്റെ കാരണങ്ങളെ സംബന്ധിച്ചും വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന അവസരനഷ്ടവും മാനസിക പ്രയാസങ്ങളും ഒഴിവാക്കാനുള്ള നടപടികളും പ്രൊഫഷണൽ കോഴ്‌സുകളുടെ ആദ്യ അലോട്ട്‌മെന്റിന് മുമ്പ് തന്നെ കമ്മീഷനെ അറിയിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് തുടർവാദം കമ്മീഷൻ ആസ്ഥാനത്ത് നടക്കും.
പി.എൻ.എക്സ്.2177/19
date
- Log in to post comments