Skip to main content

ഞാറയ്ക്കല്‍ ഫിഷ്ഫാമില്‍ മത്സ്യഭക്ഷ്യമേള

കൊച്ചി: മത്സ്യഫെഡ് ഞാറയ്ക്കല്‍ ഫിഷ് ഫാമിന്റെ ആഭിമുഖ്യത്തില്‍ മത്സ്യവിഭവങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് മത്സ്യഭക്ഷ്യമേള. ഡിസംബര്‍ 23 മുതല്‍ 26-ാം തീയതി വരെയാണ് മേള. പ്രധാനമായും ഫാമിലെ മത്സ്യം കൊണ്ടുണ്ടാക്കിയ വിവിധങ്ങളായ മത്സ്യവിഭവങ്ങളും, ചെമ്മീന്‍, കക്ക, ഞണ്ട്്, കൂന്തല്‍ തുടങ്ങിയവയും, കപ്പ, പൂട്ട്, ചപ്പാത്തി, ഇടിയപ്പം തുടങ്ങിയ ഇനങ്ങളും വിവിധങ്ങളായ മത്സ്യ അച്ചാറുകള്‍, ഉണക്കമീന്‍, കട്ട്‌ലറ്റ് എന്നിവയും ഭക്ഷ്യമേളയില്‍ ഉണ്ടായിരിക്കും. കരിമീന്‍ കൊണ്ടുണ്ടാക്കിയ വിവിധങ്ങളായ മത്സ്യവിഭവങ്ങള്‍ മേളയുടെ പ്രത്യേകതയാണ്. മത്സ്യ ഭക്ഷ്യമേളയുടെ ഉദ്ഘാടനം വൈപ്പിന്‍ മണ്ഡലം എംഎല്‍എ എസ്. ശര്‍മ്മ 23-ന് ഉച്ചക്ക് 12 മുതല്‍ നിര്‍വ്വഹിക്കും. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ലോറന്‍സ് ഹരോള്‍ഡ് ആദ്യ വില്പന നടത്തും. ചടങ്ങില്‍ ഞാറയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ ് ഷില്‍ഡ റിബേര മറ്റു ജനപ്രതിനിധികള്‍, മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍, ഫാം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭക്ഷ്യ മേള രാവിലെ 11.30 മുതല്‍ രാത്രി 7 മണി വരെ ആയിരിക്കും. ഭക്ഷ്യമേള നടത്തുന്ന എല്ലാ ദിവസവും ലക്കിഡ്രോ ഉണ്ടായിരിക്കും. ഒര#ാള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് പതിവുപോലെ രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറു വരെ ഫാമില്‍ പ്രവേശനം ഉണ്ടാകും. ഫാമില്‍ ഭക്ഷണശാല നടത്തുന്ന സൗപര്‍ണ്ണിക സ്വയം സഹായസംഘവും ഫ്രഷ് ജൂസ് സെന്റര്‍ നടത്തുന്ന സമന്വയ സ്വയം സഹായ സംഘവും സംയുക്തമായാണ് മത്സ്യഭക്ഷ്യമേള ഒരുക്കുന്നത്. ഡിസംബര്‍ 31, ജനുവരി 1 എന്നീ തീയതികളില്‍ ഞാറയ്ക്കല്‍, മാലിപ്പുറം എന്നീ രണ്ടു ഫാമുകളും സംയുക്തമായി സന്ദര്‍ശിക്കാവുന്ന ടൂ ഇന്‍ വണ്‍ പാക്കേജ് പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ 10 പേര്‍ക്ക് സമ്മാനങ്ങല്‍ ഉണ്ടായിരിക്കും.
 

date