Skip to main content

സര്‍വ്വെയര്‍ ഗ്രേഡ്-2; ഒറ്റത്തവണ വെരിഫിക്കേഷന്‍

കൊച്ചി: സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ്-രണ്ട് (കാറ്റഗറി നമ്പര്‍ 415/15) തസ്തികയുടെ 2017 നവംബര്‍ ഏഴിന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയുളള ഒറ്റത്തവണ വെരിഫിക്കേഷന്‍ കൊല്ലം മേഖലാ ഓഫീസില്‍ 2018 ജനുവരി 22 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതും നേരിട്ട് ഒറ്റത്തവണ വെരിഫിക്കേഷന് ഹാജരാകേണ്ടതുമാണ്. തീയതി, സമയം എന്നിവ ഉദ്യോഗാര്‍ഥികള്‍ അവരവരുടെ പ്രൊഫൈലിലെ അനൗണ്‍സ്‌മെന്റ് ലിങ്കില്‍ പരിശോധിക്കേണ്ടതാണ്.
 

date