കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് പഠനമികവിന് അവാർഡ്
കേരള കർഷക തൊഴിലാളി ക്ഷേമ പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് 2019 മാർച്ചിലെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, പി.ജി., ടി.ടി.സി., ഐ.ടി.ഐ., ഐ.ടി.സി., പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി., മെഡിക്കൽ പി.ജി പരീക്ഷകളിൽ ലഭിച്ച ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ പാരിതോഷികം നൽകുന്നതിന് തിരുവനന്തപുരത്തെ ക്ഷേമനിധി അംഗങ്ങളിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 2019 എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷ ആദ്യ അവസരത്തിൽ പാസായവരും, 80 ഉം 80 ൽ കൂടുതലും പോയിന്റ് നേടിയവരുമാണ് അപേക്ഷിക്കേണ്ടത്. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ പഠിച്ചവർക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി അവസാനവർഷ പരീക്ഷയിൽ (2019) 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളും ഡിഗ്രി, പി.ജി., ടി.ടി.സി, ഐ.ടി.ഐ., ഐ.ടി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംഗ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി., മെഡിക്കൽ പി.ജി., തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ 80 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികളുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, അംഗത്തിന്റെ പാസ് ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം. അപേക്ഷിക്കുന്ന തൊഴിലാളിക്ക് 2019 മാർച്ചിൽ 12 മാസത്തിൽ കുറയാത്ത അംഗത്വം ഉണ്ടായിരിക്കണം. അപേക്ഷാ തിയതിയിൽ അംഗത്തിന്റെ ഡിജിറ്റലൈസേഷൻ നടപടി പൂർത്തീകരിക്കപ്പെട്ടതും 24 മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക ഇല്ലാത്തവരും ആകണം. അപേക്ഷകന് 24 മാസത്തിൽ താഴെ കുടിശ്ശിക ഉണ്ടെങ്കിൽ കുടിശ്ശിക തീർത്ത് അപേക്ഷ നൽകണം. ജൂലൈ 15 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471 - 2729175.
പി.എൻ.എക്സ്.2188/19
- Log in to post comments