Post Category
അറ്റന്‍ഡര്‍: വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിക്കു വേണ്ടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 28 മുതല്‍ 21 പ്രവൃത്തി ദിവസങ്ങളില്‍ അറ്റന്‍ഡറായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍, ശാരീരികക്ഷമതയും, മൃഗസംരക്ഷണ മേഖലയില്‍ മുന്‍പരിചയവുമുളള ആളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഡിസംബര്‍ 27-ന് രാവിലെ 10.30 ന് എറണാകുളം എ.ഡി.സി.പി ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണഓഫീസര്‍ പറഞ്ഞു.
date
- Log in to post comments