വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: ജലകൃഷി വികസന ഏജന്‍സി കേരളം (അഡാക്ക്) നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് (അഗ്രിക്കള്‍ച്ചര്‍) യോഗ്യത ബി.എസ്.സി (അഗ്രിക്കള്‍ച്ചര്‍). പ്രൊജക്ട് (അസിസ്റ്റന്റ് (ഫിഷറീസ്) യോഗ്യത ബി.എഫ്.എസ്.സി അല്ലെങ്കില്‍ എം.എസ്.സി (ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/മറൈന്‍ ബയോളജി/അക്വാട്ടിക് ബയോളജി/സുവോളജി) വാക്-ഇന്‍-ഇന്റര്‍വൂ നടത്തുന്നു. രണ്ടു തസ്തികകളിലേക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയമാണ്. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 17-ന് രാവിലെ 11-ന് അഡാക്കിന്റെ തേവരയിലുളള സി.സി.60/3907 കനാല്‍ റോഡ് പെരുമാനൂര്‍.പി.ഒ, കൊച്ചി-16 റീജിയണല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ ഹാജരാകണം. നിയമനം കരാറടിസ്ഥാനത്തില്‍ 179 ദിവസത്തേക്കായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2665479 മുഖേനയോ നേരിട്ടോ ബന്ധപ്പെടാം.
- Log in to post comments