Skip to main content

റിലേഷന്‍ഷിപ്പ് കേരള: കുടുംബശ്രീ ക്യാമ്പയിന് തുടക്കം

സമൂഹത്തില്‍  പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമായ സാമൂഹ്യ വിഭാഗങ്ങളില്‍പ്പെടുന്ന വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍സര്‍ എന്നിവരെ പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച്  കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് ആരംഭിക്കുന്ന റിലേഷന്‍ഷിപ്പ് കേരള എന്ന പ്രത്യേക ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന് ജില്ലയില്‍ തുടക്കമായി. ഐക്യദാര്‍ഢ്യ പോസ്റ്ററില്‍ ആദ്യ  ഒപ്പ് രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ ജില്ലയിലെ  ക്യാമ്പയിന്‍ പരിപാടി  ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത് പങ്കെടുത്തു.
പി എന്‍ സി/2300/2019

 

date