വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ കലക്ടറേറ്റ് ജീവനക്കാരിയും
ശ്രീലങ്കയില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി കണ്ണൂര്‍ കലക്ടറേറ്റ് ജീവനക്കാരി ഹസീന ആലിയമ്പത്ത്. കണ്ണൂരില്‍ നിന്നും മീറ്റില്‍ പങ്കെടുക്കുന്ന ഏക വനിതാ താരമാണ് ഹസീന. 5000 മീറ്റര്‍ റേസ് വാക്ക് ഇനത്തിലാണ് ഇവര്‍ മത്സരിക്കുന്നത്. സംസ്ഥാന മീറ്റിലെയും ദേശീയ മീറ്റിലെയും മികച്ച പ്രകടനമാണ് ഹസീനയ്ക്ക് വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയത്.
20 മലയാളികള്‍ ഉള്‍പ്പെടെ 50 അംഗ ടീമാണ് ഇന്ത്യയില്‍ നിന്നും മീറ്റില്‍ പങ്കെടുക്കുന്നത്. കൊളംമ്പോയിലെ അന്താരാഷ്ട്ര സുഗദദാസ് സ്റ്റേഡിയത്തില്‍ ജൂലൈ 13, 14 തീയതികളിലാണ് മത്സരങ്ങള്‍. 12 ന് കൊച്ചിയില്‍ നിന്ന് ടീം പുറപ്പെടും. അത്ലറ്റിക് മീറ്റില്‍ ഹസീന മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ മാസ്റ്റേഴ്സ് മീറ്റ് കോച്ചും സെക്രട്ടറിയുമായ രാജന്‍ ജോസഫ് പറഞ്ഞു.
പി എന്‍ സി/2301/2019
- Log in to post comments