സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസ്സിങ് ഔട്ട് പരേഡ് ഒമ്പതിന്
തൃശൂർ സ്റ്റേറ്റ് എക്‌സൈസ് അക്കാദമി ആൻഡ് റിസർച്ച് സെന്ററിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 51 സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസ്സിങ് ഔട്ട് പരേഡ് ജൂലൈ ഒൻപതിന് രാവിലെ 7.30 ന് നടക്കും. എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ മുഖ്യാതിഥിയാകും. എക്‌സൈസ് കമ്മീഷണർ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ, അക്കാദമി പ്രിൻസിപ്പൽ തുടങ്ങിയവർ പങ്കെടുക്കും. 180 ദിവസത്തെ പരിശീലനത്തിൽ ആംസ് ഡ്രിൽ, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, സ്വിമ്മിങ്, ഡ്രൈവിങ്, ഫയർ ഫൈറ്റിങ്, കമ്പ്യൂട്ടർ, അബ്കാരി ആക്ട്, എൻഡിപിഎസ് ആക്ട്, കോട്പ ആക്ട്, പ്രൊഹിബിഷൻ ആക്ട് തുടങ്ങിയവയിൽ പരിശീലനം ഉൾപ്പെട്ടിരുന്നു. ജംഗിൾ ട്രെയിനിങ്, കോസ്റ്റൽ പോലീസ് സ്റ്റേഷൻ സന്ദർശനം, ഡിസ്റ്റലറി സന്ദർശനം, ഫീൽഡ് ഓഫീസ് സന്ദർശനം എന്നിവയും നടത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവരിൽ നെറ്റ് യോഗ്യതയുളള ഒരാളും സെറ്റ് യോഗ്യതയുളള രണ്ടാളും ബി എഡ് ഉളള നാലും എംസിഎ ഉളള ഒരാളും ബിടെക് ഉളള നാല് പേരും ബിരുദാനന്തരബിരുദമുളള ഏഴ് പേരും ബിരുദമുളള 22 പേരും ഡിപ്ലോമയുളള രണ്ട് പേരും പ്ലസ്ടു ഉളള ഏഴ് പേരുമാണുളളത്.
- Log in to post comments