Skip to main content

ട്രാൻസ്‌ജെന്റേഴ്‌സ് അയൽക്കൂട്ട രൂപീകരണയോഗം 

മുരിയാട് ഗ്രാമപഞ്ചായത്ത് ട്രാൻസ്‌ജെന്റേഴ്‌സ് അയൽക്കൂട്ട രൂപീകരണയോഗം ഇന്ന് (ജൂലൈ 6) പഞ്ചായത്ത് ഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ യോഗം ഉദ്ഘാടനം ചെയ്യും. സി ഡി എസ് ചെയർപേഴ്‌സൺ ഷീജ മോഹനൻ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ്, കുടുംബശ്രീയംഗം സെക്രട്ടറി എം ശാലിനി, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, വാർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date