Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ലേലം ചെയ്യും
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഐ ടി ഐ യിലെ  പഴയ വര്‍ക്ക് ഷോപ്പ് കെട്ടിടം, യൂറിനല്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ പെളിച്ചെടുക്കുന്നതിനായുള്ള ലേലം ജൂലൈ 17 ന് രാവിലെ 11 മണിക്ക്  ഐ ടി ഐ യില്‍ നടക്കും.  ഫോണ്‍: 0497 2877300.
പി എന്‍ സി/2302/2019

ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ എം ടെക് ക്ലാസ് റൂമും പ്രൊജക്ട് റൂമും നവീകരിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 29 രാവിലെ 12 മണി.  ഫോണ്‍: 0497 2780226.
പടിയൂര്‍ ഗവ.ഐ ടി ഐ യില്‍ ഫിറ്റര്‍ ട്രേഡിലെ ട്രെയിനിംഗിന് ആവശ്യമായ ഫിറ്റര്‍ ട്രേഡ് മെഷിനറീസ് വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.  ആഗസ്ത് 13 വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0460 2278440.
പി എന്‍ സി/2303/2019

മരം ലേലം
ആലപ്പടമ്പ-പേരൂല്‍-മാതമംഗലം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടി വരുന്ന വിവിധ മരങ്ങളുടെ ലേലം ജൂലൈ 12 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും.  ഫോണ്‍: 04985209954.
പി എന്‍ സി/2304/2019

ഭരണാനുമതിയായി
  സണ്ണി ജോസഫ് എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 62,000 രൂപ വിനിയോഗിച്ച് പായം ഗ്രാമപഞ്ചായത്തിലെ വട്ടിയറ എല്‍ പി സ്‌കൂളില്‍  രണ്ട് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/2305/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
  പിണറായി ഗവ.ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.  ബി ടെക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10.30 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസില്‍ യോഗ്യത, മുന്‍പരിചയം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0490 2384160.
പി എന്‍ സി/2306/2019

ട്യൂഷന്‍ ടീച്ചര്‍ നിയമനം
  അഴീക്കോട് പെണ്‍കുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ 2019-20 അധ്യയന വര്‍ഷം അന്തേവാസികള്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ അതത് വിഷയങ്ങളില്‍ ബി എഡ് ഉള്ളവരായിരിക്കണം.  യു പി വിഭാഗത്തില്‍ ടി ടി സി ക്കാരെയും പരിഗണിക്കും.  ഇവരുടെ അഭാവത്തില്‍ ഡിഗ്രിക്കാരെയും പരിഗണിക്കും.  താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 10 ന് മുമ്പ് കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 8547630169.
പി എന്‍ സി/2307/2019

യോഗം മാറ്റി
  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തുനിന്നും വരുന്ന ജലം ഒഴുകിപോകുന്നതിനായി കീഴല്ലൂര്‍ അംശം കൊതേരി, എളമ്പാറ, കാനാട്, തെരൂര്‍, കീഴല്ലൂര്‍ ദേശങ്ങളില്‍ നിന്നും 18-ാം നമ്പര്‍ തോടിനായി ഏറ്റെടുക്കുന്ന സ്ഥലവില നിര്‍ണയവുമായി ബന്ധപ്പെട്ട് ജൂലൈ എട്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി എല്‍ എ വിമാനത്താവളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/2308/2019

പാചകക്കാരെ നിയമിക്കുന്നു
  കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മുന്‍പരിചയമുള്ള പാചകക്കാരെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 11 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2780226.
പി എന്‍ സി/2309/2019

അപേക്ഷ ക്ഷണിച്ചു
  തോട്ടട ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്(മൂന്ന് മാസം), സി എന്‍ സി മെഷിനിസ്റ്റ്(രണ്ട് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി(ഒരു മാസം), അഡ്വാന്‍സഡ് റോബോട്ടിക്‌സ്(മൂന്ന്  മാസം) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.  ഫോണ്‍: 9745479354.
പി എന്‍ സി/2310/2019

വൈദ്യുതി മുടങ്ങും
  ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുഴപ്പാല റേഷന്‍ പീടിക, കൂറപ്പീടിക, ആനേനിമൊട്ട, അപ്പക്കടവ്, ഉച്ചൂളിക്കുന്ന്, നാല്മുക്ക് ഭാഗങ്ങളില്‍ നാളെ(ജൂലൈ ആറ്) രാവിലെ 10 മുതല്‍ 12 മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  കായലോട് അഗ്രികള്‍ച്ചറല്‍ ലൈന്‍ ഭാഗങ്ങളില്‍ നാളെ(ജൂലൈ ആറ്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, കൊളപ്പുറം, ഒറന്നടുത്ത് ചാല്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ശിവ ടെമ്പിള്‍ പരിസരം ഭാഗങ്ങളില്‍ നാളെ(ജൂലൈ ആറ്) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2311/2019

വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ കലക്ടറേറ്റ് ജീവനക്കാരി
ശ്രീലങ്കയില്‍ നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി കണ്ണൂര്‍ കലക്ടറേറ്റ്  ഭൂജല വകുപ്പ് ജീവനക്കാരി ഹസീന ആലിയമ്പത്ത്. കണ്ണൂരില്‍ നിന്നും മീറ്റില്‍ പങ്കെടുക്കുന്ന ഏക വനിതാ താരമാണ് ഹസീന. സംസ്ഥാ മീറ്റിലെയും ദേശീയ മീറ്റിലെയും മികച്ച പ്രകടനമാണ് ഹസീനയ്ക്ക് വേള്‍ഡ് മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയത്.  
20 മലയാളികള്‍ ഉള്‍പ്പെടെ 50 അംഗ ടീമാണ് ഇന്ത്യയില്‍ നിന്നും മീറ്റില്‍ പങ്കെടുക്കുന്നത്. കൊളംമ്പോയിലെ അന്താരാഷ്ട്ര സുഗദദാസ് സ്റ്റേഡിയത്തില്‍ ജൂലൈ 13, 14 തീയതികളിലാണ് മത്സരങ്ങള്‍. 12 ന് കൊച്ചിയില്‍ നിന്ന് ടീം പുറപ്പെടും. അത്ലറ്റിക് മീറ്റില്‍ ഹസീന മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ മാസ്റ്റേഴ്സ് മീറ്റ് കോച്ചും സെക്രട്ടറിയുമായ രാജന്‍ ജോസഫ് പറഞ്ഞു.
പി എന്‍ സി/2312/2019

വനിതകള്‍ക്കായി ഫിറ്റ്‌നസ് ട്രെയിനിംഗ്
മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നെസ് സെന്ററില്‍ വനിതകള്‍ക്കായി സൂമ്പ, എയ്‌റോബിക്‌സ്, വെയിറ്റ് ട്രെയിനിംഗ്, ഫ്‌ള  ക്‌സിബിലിറ്റി ട്രെയിനിംഗ് എന്നിവയില്‍ വനിത ഫിറ്റ്‌നെസ് ട്രെയിനറുടെ സേവനം ആരംഭിച്ചു.  രാവിലെ 9.30 മുതല്‍ 11.30 വരെയും വൈകിട്ട് 3.30 മുതല്‍ 5.30 വരെയുമാണ് സ്ത്രീകള്‍ക്ക് മാത്രമായി പരിശീലനം നല്‍കും.  ഫോണ്‍: 8547805477, 7025715514.
പി എന്‍ സി/2313/2019

ലേലം ചെയ്യും
കണ്ണൂര്‍ എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ  മോട്ടോര്‍ സൈക്കിള്‍(ഒമ്പത്),  ഓട്ടോറിക്ഷ(എട്ട്),  കാര്‍(ഏഴ്), സ്‌കൂട്ടര്‍(മൂന്ന്),  ഓംനി(ഒന്ന്)എന്നീ വാഹനങ്ങള്‍ കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പൊടിക്കുണ്ടിലുള്ള  എക്‌സൈസ്  സര്‍ക്കിള്‍ ഓഫീസില്‍ ജൂലൈ 18 ന്   പകല്‍ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2706698.
പി എന്‍ സി/2314/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഹോട്ട് എയര്‍ ഓവന്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 15 ന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  
കെമിസ്ട്രി ലാബിലേക്ക് റെഫ്രിജറേറ്റര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂലൈ 15 ന് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
പി എന്‍ സി/2315/2019

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇന്ന് ജില്ലയില്‍
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാളെ(ജൂലൈ 6) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10.30 പയ്യന്നൂര്‍ ബ്ലോക്ക് വികസന റിപ്പോര്‍ട്ട് പ്രകാശനം, 11.30 കണ്ണൂര്‍ താലൂക്ക് വികസന സമിതി.

date