Skip to main content

റിലേഷൻഷിപ്പ് കേരള  പദ്ധതിയുമായി കുടുംബശ്രീ

ഒറ്റപെടലിന്റെ ഇരുട്ടറയലേയ്ക്ക് ഒതുങ്ങിക്കൂടുന്ന വയോജനങ്ങൾ, ഭിന്നലിംഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് സാന്ത്വനമായി സാമ്പത്തികമായും സാമൂഹികമായും ഇവരെ ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ മിഷൻ 'റിലേഷൻഷിപ്പ് കേരള' എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. നിലവിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ വയോജനങ്ങൾ അംഗങ്ങളാണെങ്കിലും പ്രത്യേക അനുകൂല്യങ്ങൾ ഒന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല. അവരുടെ ആവശ്യങ്ങൾ കണ്ടെത്തി അവ നേടികൊടുക്കുന്നതിന് കുടുംബശ്രീയ്ക്ക് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. തൃശൂർ ജില്ലയിൽ 1167 വയോജന അയൽക്കൂട്ടങ്ങളും 192 ഭിന്നശേഷി അയൽക്കൂട്ടങ്ങളും ഒരു ഭിന്നലിംഗ അയൽക്കൂട്ടവും രൂപീകരിച്ചു. ഇവർക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 21 സൗജന്യ നേത്ര ചികിത്സയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ ഇവരുടെ മാനസീക ഉല്ലാസത്തിനായി വയോജനബാല സംഗമങ്ങൾ, വിനോദയാത്രകൾ, സിനിമാ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി വയോജനങ്ങളെ ഉൾപ്പെടുത്തി 'മുത്തശ്ശി മരങ്ങൾ' ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വെച്ചു പിടിപ്പിച്ചു.

date