പകര്‍ച്ചവ്യാധികള്‍ക്കെതിരെ തൂവാല കാമ്പയിന്‍ ; ആയിരം തൂവാലകള്‍ വിതരണം ചെയ്തു
തൂവാല വെറുമൊരു തുണിയല്ല എന്ന പേരില്‍ ആരോഗ്യവകുപ്പും ജില്ലാ ടി.ബി. സെന്‍ററും ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ കാമ്പയിന് തുടക്കമായി. കാരാപ്പുഴ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് തൂവാലകള്‍ സൗജന്യമായി വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ. ആര്‍ രാജന്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാര്‍, ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍റോ ലാസര്‍, പ്രിന്‍സിപ്പല്‍ ശ്രീരഞ്ജിത്, ഹെഡ്മാസ്റ്റര്‍ കോശി അലക്സ്, പിടിഎ പ്രസിഡന്‍റ് പി.ആര്‍. സാബു എന്നിവര്‍ സംസാരിച്ചു.
കുട്ടികള്‍ക്കിടയില്‍ തൂവാല ഉപയോഗം വ്യാപകമാകുന്നതിന് എല്ലാ കുട്ടികള്‍ക്കും രണ്ട് സെറ്റ് തൂവാലയാണ് നല്‍കിയത്. വസ്ത്ര വ്യാപാരികളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും തൂവാല കാമ്പയിന്‍ നടത്താനാണ് തീരുമാനം.
- Log in to post comments