Post Category
സാമൂഹികക്ഷേമ പെൻഷൻ: അനർഹർക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം
സാമൂഹികക്ഷേമ പെൻഷൻ അനുവദിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഗുണഭോക്താവിന്റെ/ അപേക്ഷകന്റെ ഭൗതികസാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തുകയും അനർഹർക്ക് പെൻഷൻ ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണമെന്ന് ധനവകുപ്പ് സ്പഷ്ടീകരണം നൽകി.
അപേക്ഷകർ താമസിക്കുന്ന വീടിന്റെ വലുപ്പം, താമസിക്കുന്ന വീട് കോൺക്രീറ്റ് മേൽക്കൂരയോടു കൂടിയതും ആധുനികരീതിയിൽ ഫ്‌ളോറിങ് ചെയ്തതുമാണോ എന്ന്, കുടുംബത്തിലെ അംഗങ്ങളുടെ ജോലിയും വരുമാനവും, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമി, വീട്ടിൽ ആധുനിക വീട്ടുപകരണങ്ങളായ എയർ കണ്ടീഷണർ, വാഷിങ് മെഷീൻ, എൽ.ഇ.ഡി ടെലിവിഷൻ, മുതലായവ ഉപയോഗിക്കുന്നുണ്ടോ, കുടുംബാംഗങ്ങൾ എ.സി വാഹനം ഉപയോഗിക്കുന്നവരാണോ, കുടുംബാംഗങ്ങളുടെ ജീവിതനിലവാരം, സമൂഹത്തിലെ അവരുടെ സ്ഥാനം മുതലായ വസ്തുതകളാണ് പരിശോധിക്കേണ്ടതെന്ന് ധനവകുപ്പ് സർക്കുലറിൽ പറയുന്നു.
പി.എൻ.എക്സ്.2204/19
date
- Log in to post comments