Skip to main content

കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്‍മേലുള്ള  ജില്ലാ തല അദാലത്ത്

 കാസര്‍കോട് ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലും   തീര്‍പ്പാക്കാതെ അവശേഷിക്കുന്ന കെട്ടിട നിര്‍മ്മാണ അനുമതി, ക്രമവല്‍ക്കരണം, കംപ്ലീഷന്‍/നമ്പറിംഗ് എന്നിവയുമായി ബന്ധപ്പെട്ട  അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലേക്കായി ഈ മാസം 25 ന് രാവിലെ 11 മുതല്‍  ഡി.പി.സി ഹാളില്‍ അദാലത്ത് നടത്തും. 
    ഈ അദാലത്തിലേക്ക് പരിഗണിക്കുന്നതിലേക്കായുള്ള പൂര്‍ണ്ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഗ്രാമ പഞ്ചായത്ത്, കെട്ടിടത്തിന്റെ വിശദാംശങ്ങള്‍ എന്നീ വിവരങ്ങളുള്‍പ്പെടുത്തി വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഈ മാസം 15ന് വൈകുന്നേരം  നാലികം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കാസര്‍കോട്, സിവില്‍ സ്റ്റേഷന്‍ പിഒ, പിന്‍ 671123  എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ddpksgd@gmail.com , ddpksd.dop.lsgd@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ  സമര്‍പ്പിക്കാം. അപേക്ഷകന്‍ അദാലത്ത് ദിവസം ബന്ധപ്പെട്ട രേഖകള്‍ സഹിതം അദാലത്തില്‍ ഹാജരാകണമെന്ന്                                                          പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

\

date