Post Category
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അദാലത്ത്
കാഞ്ഞങ്ങാട് നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ ഒരു മാസത്തിലധികമായവ തീര്‍പ്പാക്കുന്നതിനുള്ള അദാലത്ത് ഈ മാസം 9ന് ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 2 വരെ ടൗണ്‍ ഹാളില്‍ ചേരും. അപേക്ഷകര്‍ക്ക് കത്തുകള്‍ നഗരസഭയില്‍ നിന്നും അയച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ നഗരസഭയില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവരും എന്നാല്‍ ഒരു മാസത്തിലധികമായി കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ നല്‍കിയതും അപാകത പരിഹരിച്ച് രേഖകളുമായി പ്രസ്തുത അദാലത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments