Skip to main content

തങ്കമണി സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിര ഉദ്ഘാടനവും  കെയര്‍ ഹോം വീടുകളുടെ താക്കോല്‍ ദാനവും ഇന്ന് (06.07.2019)

 

ക്ലാസ് വണ്‍ പദവിയിലേക്കുയര്‍ന്ന തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനവും ഇന്ന് (06.07.2019) ഉച്ചകഴിഞ്ഞ് രണ്ടിനു വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും.   റോഷി  അഗസ്റ്റിന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗ്ഗീസ് ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് സൂപ്പര്‍ മാര്‍ക്കറ്റിന്റെയും, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് ഇക്കോഷോപ്പിന്റെയും, ജില്ലാപഞ്ചായത്തംഗം ലിസമ്മ സാജന്‍ വളം ഗോഡൗണിന്റെയും, ജോയിന്റ് രജിസ്ട്രാര്‍ ഏലിയാസ് എം കുന്നത്ത് കോണ്‍ഫ്രന്‍സ് ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. നവീകരിച്ച മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനംഐഡിസിബി ജനറല്‍ മാനേജര്‍ എ.ആര്‍ രാജേഷും സേഫ് ഡിപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം നബാര്‍ഡ് ഡിഡിഎം അശോക് കുമാര്‍ നായരും നിര്‍വഹിക്കും. എസ്എസ്എഎല്‍സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യോഗത്തില്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും.
 ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി എ.ജെ രവീന്ദ്രന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ എം.ജെ.ജോണ്‍ സ്വാഗതവും തങ്കമണി എസ് സി ബി ഡയറക്ടര്‍ ബിജു ചന്ദ്രന്‍ നന്ദിയും പറയും.
 യോഗത്തില്‍ പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ജില്‍സ്‌മോന്‍ ജോസ്, ഇടുക്കി ജോയിന്റ് ഡയറക്ടര്‍ കെ.എസ്. കുഞ്ഞുമുഹമ്മദ്, വിവിധ വകുപ്പ് മേധാവികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

date