Skip to main content

വയോജന സംഗമം നടത്തി

കൊച്ചി: ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ 60 വയസിന് മുകളില്‍ പ്രായമായവരുടെ സംഗമം നടത്തി. 'സായം സന്ധ്യ' എന്ന പേരിലുളള  പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി ഉദ്ഘാടനം നിര്‍വഹിച്ചു.
ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, ബ്ലോക്ക് മെമ്പറായ രശ്മി ആസാദ്, ഏഴിക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഗീത പ്രതാപന്‍, ചന്ദ്രിക, ഷീബ സൈലേഷ്, ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനോദ് പൗലോസ് എന്നിവര്‍ പങ്കെടുത്തു.

date